Sunday, November 11, 2012

ബിക്കന്തര്‍ സിങ്ങും പോത്തിറച്ചിയും പിന്നെ ഞാനും..


കഴിഞ്ഞ ആഴ്ച ജെര്‍മനിയിലെ ബെര്‍ലിനില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ കെട്ടും ഭാണ്ടവും ആയി പുറപ്പെടുമ്പോള്‍ വിചാരിച്ചിരുന്നില്ല , ഈ ജര്‍മ്മന്‍ ലാംഗ്വേജ് ഇത്ര എടങ്ങേറ് ആണെന്ന്. ആംഗലേയഭാഷയിലെ ഒരു വാക്ക് പോലും അറിയാത്ത ആളുകള്‍ ധാരാളം ഉള്ള അവിടെ നിന്ന് ജലദോഷത്തിനു മരുന്ന് വാങ്ങാന്‍ നടന്നു നടന്നു ജലദോഷത്തിനു പോലും ബോറടിച്ചു അതെന്നെയും വിട്ടു പോയി.. അതിലും തമാശ ഞാന്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഒരു പ്ളഗ്  കണ്‍വെര്‍ട്ടര്‍ വാങ്ങാന്‍ പോയതാണ്.. പല കടകളിലും കയറി ഇറങ്ങിയെങ്കിലും നോ രക്ഷ. അവസാനം ഇംഗ്ലീഷ് കുച്ച് കുച്ച് മാലും എന്ന് ജര്‍മ്മന്‍ ഭാഷയില്‍ പറഞ്ഞ ഒരു കടക്കാരിയോടു കണ്‍വെര്‍ട്ടര്‍ വേണം എന്ന് പറഞ്ഞപ്പോള്‍ 5 മിനിറ്റ് എന്ന് പറഞ്ഞു അകത്തു പോയി.. ഇപ്പൊ കിട്ടും എന്നാ ആശ്വാസത്തോടെ നിന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ മഹതി കൊണ്ട് വന്നത് എന്താണെന്നോ? വാട്ടര്‍ ... അതെ നമ്മുടെ സ്വന്തം "വെള്ളം". 

അങ്ങനെ ജെര്‍മനിയിലെ കാഴ്ചകള്‍ കണ്ടു അന്തം വിട്ടു നടന്ന എനിക്ക് ഒരു നല്ല കമ്പനിയും കിട്ടി. എന്റെ റൂം മേറ്റ്‌ ഒരു ബിക്കന്തര്‍ സിംഗ്. ആള്‍ മഹാ പാവം (ഉറങ്ങുമ്പോള്‍ ). പിന്നെ മഹാ പൊങ്ങച്ചവും ..(എന്ത്? ഹേ..എന്റെ അത്ര വരുമോ?) പിന്നെ എന്താ ഭയങ്കര ധ്യെര്യം.. സൈക്കിളില്‍ പൊയ്ക്കൊണ്ടിരുന്ന മദാമ്മയെ നോക്കിയതിനു ചെവി പൊട്ടുന്ന പോലത്തെ തെറി ഒറ്റയ്ക്ക് നിന്നല്ലേ കേട്ടത്. ഞങ്ങളൊക്കെ പലവഴിക്കൊടിയത് മുന്നില്‍ നിന്ന അവന്‍ അറിഞ്ഞില്ല. 

അങ്ങനെ ഇരിക്കെ ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് ഒരു ഡിന്നര്‍നു വേണ്ടി പുറത്തു പോയി. friedrichshagn ഇല്‍  ഉള്ള ഒരു ഇന്ത്യന്‍ ഹോട്ടലില്‍ ആണ് കയറിയത്. അങ്ങനെ സൊറ പറഞ്ഞിരിക്കുന്നതിനിടയില്‍ നമ്മുടെ ബിക്കന്തര്‍ സിംഗ് എന്നോട് ചോദിച്ചു നീ ബീഫ് കഴിക്കുമോ എന്ന്. നമ്മള്‍ മല്ലുസ് കഴിക്കതതായി എന്താ ഉള്ളത്. കഴിക്കും എന്ന് ഞാനും പറഞ്ഞു. അത് കേട്ട ഉടനെ അവന്‍ ഞാന്‍ ആരെയോ കൊന്നിട്ട് വന്ന മാതിരി തലയില്‍ കൈ വച്ച് കൊണ്ട് ചോദിച്ചു . നീ ഹിന്ദു ആണോ? എന്നിട്ട് ബീഫ് കഴിക്കുമോ? അയ്യോ.ആവൂ എന്ന് പറഞ്ഞു ആകെ അലങ്കോലമാക്കി. ഞാനും വല്ലാതായി ..പാവം എന്റെ റൂം മേറ്റ്‌ ആണ്. ഇനി അവന്‍ എന്തൊക്കെ പുകിലുണ്ടാക്കുമോ ആവോ. 

പശുവിനെ തിന്നാന്‍ പാടില്ലത്രേ.. അപ്പൊ അദ്ദാണ് !. കേരളത്തില്‍ ബീഫ് എന്ന് പറഞ്ഞാല്‍ പശു അല്ല, പോത്താണ് , എന്ന് ആ പോത്തിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ട്. പിന്നെ അവന്റെ വക ഉപദേശവും ...മൈ മൈ ..അല്ല.. മത്തങ്ങതലയാ .. ആവന്റെ ഒരു ഉപദേശം. പിന്നെ എന്തായാലും കുറച്ചു കാലത്തേക്ക് ബീഫ് എന്നാ ഒരു വാക്ക് പോലും ഞാന്‍ പറയില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പേടിച്ചിട്ടല്ല, എന്നാലും ഒരു  ധ്യെര്യക്കുറവ്. 

അങ്ങനെ രണ്ടു ദിവസത്തിന് ശേഷം ഞങ്ങളുടെ മീറ്റിംഗ് ദിവസം വന്നെത്തി. ഫ്രീ ലഞ്ച് ആണ് ഏക അട്ട്രാക്ഷന്‍ ,... രാവിലെ ഉള്ള ബോറിംഗ് ക്ളാസ് കള്‍ എങ്ങനെയോ സഹിച്ചു ലഞ്ച് വെട്ടി വിഴുങ്ങാന്‍ വേണ്ടി ചെന്നപ്പോഴല്ലേ എന്റെ ചങ്ക് കലക്കുന്ന മെനു ഞാന്‍ കണ്ടത് . നോണ്‍ വെജ് ആകെ ബീഫ് ഉലതിയതും ബീഫ് കറിയും.. ഉലത്തി ! 

അങ്ങനെ ഞാന്‍ വിഷണ്ണ  മൂകനായി പാസ്തയും പുഴുങ്ങിയ ഉരുളക്കിഴങ്ങും ചവച്ചു ഇരികുമ്പോള്‍ നമ്മുടെ ബിക്കന്തര്‍ സിംഗ് അതാ വരുന്നു ഒരു പ്ളൈററ് നിറച്ചും ബീഫ് കറിയും ആയി. ഞാന്‍ ഒരു പാവം അല്ലെ . അവന്‍ ആദ്യ രണ്ടു സ്പൂണ്‍ കഴിക്കുന്നതും നോക്കി ഞാന്‍ ആസ്വദിച്ചിരുന്നു, ഇപ്പൊ ശെരിയാക്കി തരാം എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട്. മോനെ പണി തരാം. 

ഒരു മിനിറ്റ് കഴിഞ്ഞു കാണും, അവന്‍ ആസ്വദിച്ചു വെട്ടി വിഴുങ്ങുകയാണ്. ഉടനെ അവനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു , "എടാ ഇത് ബീഫ് ആണ്. " മുഖത്ത് പരമാവധി അമ്പരപ്പോടെ , നവരസങ്ങള്‍ ഒന്നും ആയില്ലന്കിലും രണ്ടോ മൂന്നോ രസങ്ങള്‍ പ്രയോഗിച്ചപ്പോള്‍ സംഗതി ക്ളീന്‍ . 
ആകെ കണ്‍ഫ്യൂഷന്‍ ആയ അവന്‍ അടുത്തിരിക്കുന്ന രണ്ടു മൂന്നു പേരോട് ചോദിച്ചു, ഇത് ബീഫ് തന്നെ ആണോ എന്ന്. അതെ എന്ന് ഉത്തരം  ! മറ്റു പലതും പ്രതീക്ഷിച്ചു എഴാം സ്വര്‍ഗതിലിരുന്ന എന്നെ നോക്കി അവന്‍ പറഞ്ഞത് എന്താണെന്നു കേട്ടാല്‍ നിങ്ങള്‍  എന്നോട് ചോദിക്കും, പിന്നെ എന്താ അവനെ കൊല്ലാതെ വന്നത് എന്ന്. ഞാന്‍ ആയതു കൊണ്ട് ഒന്നും ചെയ്തില്ല, 

എന്താണെന്നല്ലേ? അവന്‍ പറയുകയാണ്. "എന്തായാലും ജര്‍മ്മന്‍ പശു അല്ലെ, ഇന്ത്യന്‍ പശു അല്ലല്ലോ. ഹിന്ദുക്കള്‍ ഇന്ത്യന്‍ പശുവിനെ തിന്നരുതു എന്നാണ് അവന്‍ പറഞ്ഞതത്രേ!""" അതും പറഞ്ഞു പുള്ളി കൂള്‍ ആയി ആ ബീഫ് മുഴവന്‍ തിന്നു തീര്‍ത്തു. ഇനി പറയൂ ആരാ ശശി! 





11 comments:

പട്ടേപ്പാടം റാംജി said...

നേരത്തേ വായിച്ചിരുന്നല്ലോ.
ബിക്കന്ദര്‍ സിംഗ് ഇപ്പോഴും കൂടെ തന്നെ ഉണ്ടോ?

തൃശൂര്‍കാരന്‍ ..... said...

പട്ടേപ്പാടം റാംജി, അതെ നേരത്തെ ആഡ് ചെയ്തതാണ് ..പിന്നെ കുറച്ചു എഡിറ്റി റിപോസ്റ്റ് ചെയ്തപ്പോ പഴേ കമന്റ് എല്ലാം പോയി ...

കമന്റിനു നന്ദി.

Unknown said...

ഹഹ... കലക്കി...

Anonymous said...

ഇഷ്ടപ്പെട്ടു

Roshni said...

sujit, katha nannayittundu.

ajith said...

ങാഹാ, പഴേ കമന്റൊക്കെ പോയോ?
എന്നാ കിടക്കട്ടെ പുതുതൊന്ന്:

കൊള്ളാട്ടോ!!!

തൃശൂര്‍കാരന്‍ ..... said...

സുമേഷ് വാസു, പേരിടാത്ത കൂട്ടുകാരാ/രീ ..ഇവിടെ വരെ വന്നതിനും കമന്റ് ഇട്ടതിനും നന്ദി.

തൃശൂര്‍കാരന്‍ ..... said...

രോഷ്നി ചേച്ചി കമന്റിനു നന്ദി. പഴയ പോസ്റ്റുകളും വായിക്കണംട്ടോ.

അജിത്‌, കമന്റ് ഇട്ടതിനും , ഡിലീറ്റ് ആയി പോയ കമന്റ്‌നും നന്ദി ..വീണ്ടും വരിക.

keraladasanunni said...

ഇന്ത്യക്കാരന് ഇന്ത്യന്‍ പശുവിനെ തിന്നുകൂടാ, ജര്‍മ്മന്‍ പശുവിനെ തിന്നാം. ഇതെന്തു ന്യായം. ബിക്കന്തര്‍ സിങ്ങിനെ ഞാനൊന്നു കാണട്ടെ. എന്നിട്ടു വേണം ചോദിക്കാന്‍ 

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സിംഗുകളുടെ ഓരോ തമാശകളേ...!

Ramesh said...

Eda..katha kalakki..ninte blog njan ippozha kandathu..ella kathakalum vaayikkunnundu.

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails